SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

പരിശീലകയെ ആക്രമിച്ച് കടുവ

pic

കാൻബെറ: ഓസ്ട്രേലിയൻ തീംപാർക്കിൽ കടുവയുടെ ആക്രമണത്തിൽ പരിശീലകയ്ക്ക് ഗുരുതര പരിക്ക്. ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിലുള്ള ഡ്രീംവേൾഡ് പാർക്കിൽ ഇന്നലെ പ്രാദേശിക സമയം രാവിലെ 9.01നായിരുന്നു സംഭവം. 47കാരിയായ പരിശീലകയുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു. കാണികൾക്ക് മുന്നിൽ കടുവയെ പരിചയപ്പെടുത്തവെ ആയിരുന്നു ആക്രമണം. മറ്റ് ജീവനക്കാർ ചേർന്ന് ഉടൻ കടുവയെ ശ്രദ്ധതിരിച്ചു മാറ്റി. പ്രതിവർഷം ഏകദേശം 20 ലക്ഷം പേർ സന്ദർശനത്തിനെത്തുന്ന ജനപ്രിയ പാർക്കായ ഡ്രീംവേൾഡിൽ ഒമ്പത് സുമാത്രൻ, ബംഗാൾ കടുവകളുണ്ട്. 2011ലും ഇവിടുത്തെ ഒരു കടുവ രണ്ട് പരിശീലകരെ കടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360