SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

ഗാസ: ബന്ദികളുടെ മോചനത്തിൽ ആശങ്ക, ഇസ്രയേലിൽ പ്രതിഷേധം

pic

 ഖത്തറിന്റെ പ്രഖ്യാപനത്തിനു പിന്നാലെ

ടെൽ അവീവ്: ഗാസയിലുള്ള ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തമാകുന്നു. ഗാസയിലെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി നടത്തിവന്ന മദ്ധ്യസ്ഥ ശ്രമങ്ങൾ നിറുത്തിയെന്ന് ഖത്തർ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം വ്യാപകമായത്.

ബന്ദികളുടെ ജീവൻ ഹമാസ് അപകടപ്പെടുത്തിയേക്കുമെന്നാണ് പ്രതിഷേധക്കാരുടെ ഭീതി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മദ്ധ്യസ്ഥ ചർച്ചകൾക്ക് തുരങ്കം വയ്ക്കുകയാണെന്നും ആരോപിക്കുന്നു. ഹമാസും ഇസ്രയേലും ഗാസ ചർച്ചയിൽ ആത്മാർത്ഥമായി പങ്കെടുക്കുന്നില്ലെന്ന് കാട്ടിയാണ് ഖത്തറിന്റെ പിന്മാറ്റം.

ഇരുവിഭാഗവും പൂർണ മനസോടെ തയ്യാറായാൽ മാത്രം മദ്ധ്യസ്ഥത വഹിക്കാമെന്നാണ് ഖത്തർ പറയുന്നത്. ഒരു വർഷത്തിനിടെ​ ഈജിപ്റ്റ്,​ യു.എസ് എന്നിവരുടെ പങ്കാളിത്തത്തോടെ നിരവധി തവണയാണ് വെടിനിറുത്തൽ ചർച്ചകൾക്ക് ഖത്തർ വേദിയായത്. ഒക്ടോബറിൽ അവതരിപ്പിച്ച പുതിയ കരാർ ഹമാസ് തള്ളിയതിൽ ഖത്തറും യു.എസും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഹമാസ് നേതാക്കളുമായി ഖത്തറിന്റെ പ്രതിനിധികൾ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഹമാസിന്റെ നിയന്ത്രണ ചുമതലയുള്ള ഖലീദ് മഷാൽ അടക്കമുള്ള ഉന്നത നേതാക്കൾ നിലവിൽ ഖത്തറിലാണ്. ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് ഖത്തർ സ്ഥിരീകരിച്ചിട്ടില്ല.

 33 മരണം

ഗാസയിലെ ജബലിയയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ആകെ മരണം 43,600 കടന്നു. അതേ സമയം, ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയും ഇസ്രയേലിന്റെ ആക്രമണം ശക്തമാണ്. ഇന്നലെ അൽമാത്തിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 7 കുട്ടികൾ അടക്കം 23 പേർ കൊല്ലപ്പെട്ടു. സെപ്തംബർ മുതൽ 1,350ലേറെ പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360