
വാഷിംഗ്ടൺ: കാരലൈൻ ലെവിറ്റിനെ (27) വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കാരലൈൻ. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ വിഭാഗം ദേശീയ വക്താവായിരുന്നു. ഒന്നാം ട്രംപ് ഭരണകൂടത്തിൽ വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
# ട്രംപിന്റെ വിശ്വസ്ത
ന്യൂഹാംഷെയറിലെ ബിസിനസ് കുടുംബത്തിൽ ജനനം
കമ്മ്യൂണിക്കേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ബിരുദധാരി
പഠന കാലത്ത് ഫോക്സ് ന്യൂസിലും വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ കറസ്പോണ്ടൻസ് ഓഫീസിലും പരിശീലനം
2022ൽ ന്യൂഹാംഷെയറിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലായിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |