
വാഷിംഗ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കും. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാൻ ട്രംപ് തയ്യാറെടുക്കുന്നതായി വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചുമതലയേറ്റ് ആദ്യ ദിനം തന്നെ ഉത്തരവിൽ ഒപ്പിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ സർവീസിലുള്ള 15,000 ട്രാൻസ്ജെൻഡേഴ്സിനെ സൈനിക ഡ്യൂട്ടിക്ക് യോഗ്യരല്ലെന്ന് കാട്ടി പുറത്താക്കിയേക്കും.
സൈന്യത്തിലെ ട്രാൻസ്ജെൻഡർ അംഗങ്ങൾക്കുള്ള ആരോഗ്യ പരിരക്ഷ പെന്റഗണിന് അനാവശ്യ ചെലവാണെന്ന് ട്രംപ് പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത പീറ്റ് ഹെഗ്സെത്ത് അടുത്തിടെ പരാമർശിച്ചിരുന്നു. ഫോക്സ് ന്യൂസ് അവതാരകനും ആർമി മുൻ മേജറുമാണ് ഹെഗ്സെത്ത്. ജനുവരി 20ന് ട്രംപ് അധികാരമേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |