
ന്യൂയോർക്ക്: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. ഐസ്ക്രീം പ്രേമികൾക്കായി ലോകത്ത് പലയിടങ്ങളിലായി മ്യൂസിയങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ മ്യൂസിയം ഒഫ് ഐസ്ക്രീം. 2019 ഡിസംബറിലാണ് ഇവിടം പ്രവർത്തനം തുടങ്ങിയത്.
25,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് മ്യൂസിയം വ്യാപിച്ചു കിടക്കുന്നത്. സന്ദർശകർക്കായി ഒരുപാട് കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ഐസ്ക്രീമുകളും മിഠായികളും മ്യൂസിയത്തിൽ കാണാൻ സാധിക്കും.
മിഠായി കൊണ്ടുള്ള ഗുഹകളും മഴവിൽ വർണങ്ങളിലുള്ള സ്പ്രീംഗിളുകളാൽ അലങ്കരിച്ച കുളവുമൊക്കെ കാണാം. യു.എസിലെ തന്നെ ഓസ്റ്റിൻ, ഷിക്കാഗോ, മയാമി എന്നിവിടങ്ങളിലും മ്യൂസിയം ഒഫ് ഐസ്ക്രീം തുറന്നിരുന്നു. ബിയോൺസെ, കിം കർദഷിയാൻ, കാറ്റി പെറി തുടങ്ങിയ സെലിബ്രിറ്റികളും ഇവിടം സന്ദർശിച്ചിട്ടുണ്ട്. അധികം വൈകാതെ യു.എസിലെ ബോസ്റ്റണിലും പ്രവർത്തനം തുടങ്ങും. യു.എസിന് പുറത്ത് സിംഗപ്പൂരിലും ഈ മ്യൂസിയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |