SignIn
Kerala Kaumudi Online
Friday, 23 October 2026 7.40 AM IST

കനിഷ്‌ക ദുരന്തം: ആരോപണ വിധേയനെ കൊന്നയാൾക്ക് ജീവപര്യന്തം ശിക്ഷ

pic

ടൊറന്റോ : കനിഷ്ക വിമാന ബോംബാക്രമണ കേസിൽ ആരോപണ വിധേയനായ റിപുദമൻ സിംഗ് മാലികിനെ (75) വെടിവച്ചു കൊന്നയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കനേഡിയൻ കോടതി. ടാനർ ഫോക്‌സ് (24) എന്ന വാടകക്കൊലയാളിക്കാണ് ശിക്ഷ. ഇയാൾക്കൊപ്പം ജോസ് ലോപ്പസ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. നാളെയാണ് ഇയാളുടെ ശിക്ഷാവിധി. മാലികിനെ കൊല്ലാൻ പണം നൽകിയത് ആരാണെന്ന് കനേഡിയൻ പൗരൻമാരായ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

2022 ജൂലായിലാണ് മാലിക് ബ്രിട്ടിഷ് കൊളംബിയയിലെ സറെയിൽ കാറിനുള്ളിൽ വെടിയേ​റ്റ് മരിച്ചത്. കനിഷ്ക കേസിൽ തെളിവുകളുടെ അഭാവത്തിൽ ഖാലിസ്ഥാൻവാദിയായ മാലികിനെ നാല് വർഷത്തെ തടവിന് ശേഷം 2005ൽ കനേഡിയൻ കോടതി വെറുതേവിട്ടിരുന്നു. കനിഷ്ക ദുരന്തത്തിന്റെ ആസൂത്രകൻ തൽവീന്ദർ സിംഗ് പർമറിന്റെ അടുത്ത അനുയായി ആയിരുന്നു മാലിക്. കാനഡയിൽ വസ്ത്ര വ്യാപാര രംഗത്തു പ്രവർത്തിക്കുകയായിരുന്നു മാലിക്.

# കനിഷ്ക ദുരന്തം

 1985 ജൂൺ 23ന് കാനഡയിലെ മൊൺട്രിയലിൽ നിന്ന് ലണ്ടൻ, ഡൽഹി വഴി മുംബയിലേക്ക് പറന്ന എയർ ഇന്ത്യ ബോയിംഗ് 747 - 237 ബി വിമാനം (ഫ്ലൈറ്റ് 182 - എംപറർ കനിഷ്ക) ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു

വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. 268 പേരും കനേഡിയൻ പൗരന്മാർ

 1984ൽ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെതിരെയുള്ള ഖാലിസ്ഥാൻവാദികളുടെ പ്രതികാരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360