SignIn
Kerala Kaumudi Online
Friday, 23 October 2026 7.40 AM IST

സമാധാന ചർച്ചകൾക്ക് തയ്യാർ: പുട്ടിൻ  സെലെൻസ്‌കിയുമായി നേരിട്ട് ചർച്ചയ്ക്കില്ല

pic

മോസ്കോ: യുക്രെയിനുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി നേരിട്ട് സംഭാഷണത്തിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ യുക്രെയിൻ പാർലമെന്റ് പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പുട്ടിൻ നേരത്തെയും സൂചിപ്പിച്ചിരുന്നു. സെലെൻസ്കി നിയമ വിരുദ്ധമായി പദവിയിൽ തുടരുകയാണെന്നാണ് റഷ്യയുടെ വാദം. പുട്ടിന് ചർച്ചകളെ ഭയമാണെന്ന് സെലെൻസ്കി പ്രതികരിച്ചു.

2019ൽ അധികാരത്തിലെത്തിയ സെലെൻസ്കിയുടെ കാലാവധി കഴിഞ്ഞ മേയ് വരെയായിരുന്നു. എന്നാൽ റഷ്യയുമായി സംഘർഷം തുടരുന്നതിനാൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ല. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ വൈകാതെ പുട്ടിനുമായി ചർച്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360