SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

ചാന്ദ്ര പുതുവർഷം ആഘോഷമാക്കി ചൈന

pic

ബീജിംഗ്: ചാന്ദ്ര പുതുവർഷത്തെ വരവേറ്റ് ചൈന. പരമ്പരാഗത ആചാരങ്ങളും പ്രാർത്ഥനയും കരിമരുന്ന് പ്രയോഗങ്ങളുമായി ലക്ഷക്കണക്കിന് പേർ ഇന്നലെ പുതുവർഷത്തെ വരവേറ്റു. ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ എട്ട് ദിവസം നീളുന്ന പൊതു അവധി ചൈനയിൽ പ്രഖ്യാപിച്ചിരുന്നു.

ചൈനീസ് ചാന്ദ്ര കലണ്ടർ പ്രകാരം 12 വർഷങ്ങൾ ചേരുന്നതാണ് ഒരു രാശിചക്രം. ഈ 12 വർഷങ്ങളെയും 12 ജീവികൾ പ്രതിനിധീകരിക്കുന്നു. ഇപ്രകാരം 2025നെ പ്രതിനിധാനം ചെയ്യുന്ന ജീവി പാമ്പ് ആണ്. പാമ്പ് ജ്ഞാനം, അവബോധം, ആകർഷണം തുടങ്ങിയ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വർഷം ദൗർഭാഗ്യങ്ങളെ അകറ്റുമെന്നാണ് വിശ്വാസം.

ചൈനീസ് ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ചുള്ള ചുൻ യുൻ എന്നറിയപ്പെടുന്ന ആഘോഷ സീസൺ 14ന് തുടങ്ങിയിരുന്നു. സ്‌പ്രിംഗ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്ന ഈ സീസൺ 40 ദിവസം നീണ്ടുനിൽക്കും. ചൈനയിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ കൂടിയാണിത്. ദക്ഷിണ കൊറിയ, സിംഗപ്പൂർ, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങി കിഴക്കൻ, തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇന്നലെ ചാന്ദ്ര പുതുവർഷത്തെ വരവേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360