SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

സിറിയൻ പ്രസിഡന്റ് സൗദിയിലേക്ക്

pic

ഡമാസ്‌കസ് : സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹ്‌മ്മദ് അൽ-ഷറാ ഇന്ന് സൗദി അറേബ്യ സന്ദർശിക്കും. വ്യാഴാഴ്ച ചുമതലയേറ്റെടുത്തതിന് ശേഷം ഷറാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. സൗദി വിദേശകാര്യ മന്ത്രി ജനുവരി 24ന് സിറിയ സന്ദർശിച്ചിരുന്നു.

സിറിയയ്ക്ക് മേൽ ചുമത്തപ്പെട്ട സാമ്പത്തിക ഉപരോധങ്ങൾ നീക്കാൻ യു.എസും യൂറോപ്യൻ യൂണിയനുമായി തങ്ങൾ ചർച്ച നടത്തുന്നുണ്ടെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ അറബ് രാജ്യങ്ങളുടെയും പാശ്ചാത്യ നേതാക്കളുടെയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഷറാ. വിമത തലവനായ ഷറാ അബു മുഹമ്മദ് അൽ ഗൊലാനി എന്ന അപരനാമത്തിലാണ് നേരത്തെ അറിയപ്പെട്ടിരുന്നത്.

ഡിസംബറിലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് ഷറായുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. എച്ച്.ടി.എസിന് ആദ്യം അൽ-ഖ്വഇദയുമായി ബന്ധമുണ്ടായിരുന്നു.

എച്ച്.ടി.എസിന് ഇപ്പോൾ ഭീകരബന്ധമില്ലെന്നാണ് ഷറാ ആവർത്തിക്കുന്നത്. അതേ സമയം, ​ റഷ്യയിൽ അഭയം ലഭിച്ച അസദും കുടുംബവും ഇപ്പോഴും രഹസ്യ കേന്ദ്രത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360