
വാഷിംഗ്ടൺ: തെക്കു കിഴക്കൻ യു.എസിൽ കനത്ത മഴയിലും പ്രളയത്തിലും 10 മരണം. കെന്റക്കിയിൽ മാത്രം എട്ടു പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. ആളുകളോട് റോഡുകളിൽ നിന്ന് മാറി നിൽക്കാനും അദ്ദേഹം മുന്നറിയിപ്പു നൽകി. കൊടുങ്കാറ്റിൽ 39,000ഓളം വീടുകളിൽ വൈദ്യുതി മുടങ്ങിയതായും ബെഷിയർ പറഞ്ഞു. വടക്കൻ സമതലങ്ങളിൽ മഞ്ഞുകാറ്റും കൊടും തണുപ്പാണെന്നും ജോർജിയയുടെയും ഫ്ലോറിഡയുടെയും ചില ഭാഗങ്ങളിൽ ചുഴലിക്കറ്റ് മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെൻ്റക്കിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടായി. കെന്റക്കിയുടെയും ടെന്നസിയുടെയും ചില ഭാഗങ്ങളിൽ വാരാന്ത്യ കൊടുങ്കാറ്റിൽ 15 സെന്റീമീറ്റർ വരെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. വെർജീനിയയിലെ ബുക്കാനൻ കൗണ്ടിയിൽ, മണ്ണിടിച്ചിലിൽ ഒന്നിലധികം റോഡുകൾ തടസ്സപ്പെട്ടതായി ഷെരീഫ് ഓഫിസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |