SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 PM IST

41 മുൻ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

a

ധാക്ക: ബം​ഗ്ലാ​ദേ​ശി​ൽ ജ​ന​കീ​യ വിദ്യാർത്ഥി പ്രസ്ഥാനത്തിനിടെ അതിക്രമങ്ങൾ നടത്തിയതായി ആരോപിച്ച് 41 മുൻ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ ഷൈ​ഖ് ഹ​സീ​ന​യു​ടെ അ​നു​യാ​യി​ക​ള​ട​ക്ക​മു​ള്ളവരെയാണ് അ​റ​സ്റ്റ് ചെ​യ്തത്. ഹസീന രാജ്യം വിട്ടതോടെ സർവീസിൽനിന്നു പലരും പുറത്തായി. ഇവരിൽ ചിലർ ഒളിവിലാണ്, ചിലർ രാജ്യം വിട്ടു. അറസ്റ്റിലായവരിൽ 2 മുൻ ഐജിമാരും 2 മുൻ സിറ്റി പൊലീസ് കമ്മിഷണർമാരുമുണ്ട്. 1059 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്. 1400ലേ​റെ ​പേ​രാ​ണ് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ബം​ഗ്ലാ​ദേ​ശി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സുരക്ഷാസേനകളുടെ വെടിവയ്പിലാണ് ഏറെപ്പേരും മരിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളാണു പൊലീസുകാർക്കെതിരെ പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360