SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

മാർപാപ്പയുടെ നിലയിൽ പുരോഗതി

pic

റോം​:​ ​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​യു​ടെ​ ​(88​)​ ​ആരോഗ്യനി​ലയിൽ പുരോഗതിയെന്ന് വത്തിക്കാൻ.​ ​ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങിയെന്ന് ​വ​ത്തി​ക്കാ​ൻ​ ​വ​ക്താ​വ് അറിയിച്ചു. ഇന്നലെ എഴുന്നേ​റ്റിരുന്ന് പ്രഭാത ഭക്ഷണവും കഴിച്ചു.

ഇ​റ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ബുധനാഴ്ച മാർപാപ്പയെ സന്ദർശിച്ചിരുന്നു. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. പതിവ് പോലെ അദ്ദേഹം തമാശകൾ പറഞ്ഞെന്നും എത്രയും വേഗം അദ്ദേഹം സുഖംപ്രാപിക്കട്ടെ എന്നും മെലോനി വ്യക്തമാക്കി.

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ന്യുമോണിയ കണ്ടെത്തി. രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​ ​ആ​ശ​ങ്ക​ ​മാ​ർ​പാ​പ്പ​ ​അ​ടു​പ്പ​ക്കാ​രോ​ട് ​പ​ങ്കു​വ​ച്ചെ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​നീ​ക്കം​ ​തു​ട​ങ്ങി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ക​ൾ പുറത്തുവന്നിരുന്നു. 2013ൽ സ്ഥാനമേറ്റെടുത്ത ഫ്രാൻസിസ് മാർപാപ്പയെ ഏതാനും വർഷങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360