SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

പാകിസ്ഥാനിൽ സ്‌ഫോടനം: 6 മരണം

pic

കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ മദ്രസയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. നൗഷേര ജില്ലയിലെ അകോര ഘട്ടക് മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് പ്രാർത്ഥനാ സമയത്തായിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ബന്ധമുള്ള ജാമിയത്ത് ഉലമ-ഇ-ഇസ്ലാം സമി (ജെ.യു.ഐ-എസ്) പാർട്ടി നേതാവ് മൗലാന ഹമീദ് ഉൽ ഹഖ് ഹഖാനിയും (56) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതുന്നു.

താലിബാൻ നേതാക്കൾക്ക് പരിശീലനം നൽകിയിരുന്ന മത പണ്ഡിതൻ മൗലാന സമി ഉൽ ഹഖിന്റെ മകനാണ് ഹമീദ്. ' താലിബാന്റെ പിതാവ്" എന്നാണ് സമി അറിയപ്പെട്ടിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360