SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

ജീൻ ഹാക്ക്‌മാന്റെ മരണത്തിൽ ദുരൂഹത

pic

വാഷിംഗ്ടൺ: വിഖ്യാത നടനും ഓസ്‌കാർ ജേതാവുമായ ജീൻ ഹാക്ക്‌മാനേയും ( 95 ) ഭാര്യ ബെറ്റ്‌സി അരകാവയേയും (64) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ബുധനാഴ്ച യു.എസിലെ ന്യൂമെ‌ക്‌സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളർത്തുനായയേയും ജീവനറ്റ നിലയിൽ ഇവർക്കൊപ്പം കണ്ടെത്തിയിരുന്നു.

പുറത്തുനിന്ന് ആക്രമിക്കപ്പെട്ടതിന്റെയോ വെടിയേറ്റതിന്റെയോ ലക്ഷണങ്ങൾ മൃതദേഹങ്ങളിലില്ല. ഹാക്ക്മാന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപവും ബെ​റ്റ്‌സിയുടേത് ബാത്ത്‌റൂമിലുമാണ് കണ്ടെത്തിയത്. മുറി ചൂടാക്കാൻ ഉപയോഗിക്കുന്ന സ്‌പേസ് ഹീറ്ററും ചില ഗുളികകളും മരുന്നു കുപ്പിയും ബെറ്റ്‌സിയുടെ മൃതദേഹത്തിന് സമീപം വീണുകിടന്നിരുന്നു. കാർബൺ മോണോക്‌സൈഡിന്റെയോ മറ്റ് വിഷവസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

ദമ്പതികളുടെ മറ്റ് രണ്ട് വളർത്തുനായകളെ വീടിന്റെ പരിസരത്ത് നിന്ന് ജീവനോടെ കണ്ടെത്തി. അറ്റക്കുറ്റപ്പണികൾക്കായി എത്തിയ ജോലിക്കാരനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. രണ്ടാഴ്ച മുമ്പാണ് താൻ അവസാനമായി ഇവരെ കണ്ടതെന്നും ഇയാൾ പറയുന്നു. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360