
റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തിന് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടെന്നും പിന്നാലെ ശ്വസന നില വഷളായെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിയെന്നും ഓക്സിജൻ മാസ്കിലൂടെ ശ്വസന സഹായം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അദ്ദേഹം ബോധവാനാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |