
ഇസ്ലാമാബാദ്: ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള സഞ്ചാരിയെ എത്തിക്കാൻ ധാരണ. ഇതു സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ആദ്യമായാണ് ടിയാൻഗോങ്ങിലേക്ക് ഒരു വിദേശ സഞ്ചാരി എത്തുക.
പാക് സഞ്ചാരിയ്ക്ക് ചൈനീസ് സ്പേസ് ഏജൻസി പരിശീലനം നൽകും. ഏതാനും വർഷങ്ങളായി പാകിസ്ഥാന് വേണ്ടി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും ചൈനയാണ്. നാസയുടെ നേതൃത്വത്തിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ബദലായി ചൈന അവതരിപ്പിച്ച ടിയാൻഗോങ്ങിൽ 2022 മുതൽ സഞ്ചാരികളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |