
വാഷിംഗ്ടൺ: വിഖ്യാത നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാന്റെയും (95) ഭാര്യ ബെറ്റ്സി അരകാവയുടെയും (64) മരണത്തിൽ ദുരൂഹതയേറുന്നതിനിടെ നിർണായക വെളിപ്പെടുത്തലുമായി പൊലീസ് രംഗത്ത്. മൃതദേഹം കണ്ടെത്തുന്നതിന് പത്ത് ദിവസം മുന്നേ (ഫെബ്രുവരി 17) ഹാക്ക്മാന്റെ മരണം സംഭവിച്ചിരിക്കാമെന്നാണ് പൊലീസ് കണ്ടെത്തൽ.
ബുധനാഴ്ച യു.എസിലെ ന്യൂമെക്സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിലാണ് ഹാക്ക്മാന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വളർത്തുനായയേയും ജീവനറ്റ നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. പുറത്തുനിന്ന് ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളിൽ ഇല്ല. കാർബൺ മോണോക്സൈഡിന്റെയോ മറ്റ് വിഷവസ്തുക്കളുടെയോ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |