
റോം: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നലെ രണ്ട് തവണ അദ്ദേഹത്തിന് ശ്വാസതടസം ഉണ്ടായി. വെന്റിലേറ്റർ സഹായം വേണ്ടിവന്നെന്നും അദ്ദേഹം ബോധവാനാണെന്നും ഇന്നലെ രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |