
റോം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കഴിഞ്ഞ ദിവസം രാത്രി വെന്റിലേറ്ററിന്റെ സഹായം നൽകിയിരുന്നു. രാവിലെ മറ്റ് തെറാപ്പികൾ തുടർന്നെന്നും സങ്കീർണതകൾ ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. ചെറിയ തോതിൽ ഔദ്യോഗിക ജോലികളും അദ്ദേഹത്തിന് ചെയ്യാനാകുന്നുണ്ട്. അപകട നില ഇനിയും തരണം ചെയ്തിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ആശുപത്രി വാസം നീണ്ടേക്കും. ഫെബ്രുവരി 14നാണ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |