
ബാങ്കോക്ക്: വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ ഐസ് ക്രീം ബാറിൽ വിഷപ്പാമ്പ്. തായ്ലൻഡിലാണ് സംഭവം. മദ്ധ്യ തായ്ലൻഡിലെ മുവാങ്ങ് റാറ്റ്ചാബുരി മേഖലയിലെ പാക് തോ സ്വദേശിയായ റെയ്ബാൻ നക്ലംഗ്ബൂൺ എന്ന യുവാവിനാണ് ദുരനുഭവം.
സംഭവത്തിന്റെ ചിത്രങ്ങൾ ഇയാൾ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. പാമ്പിനെ പൂർണമായും ഐസ്ക്രീം ബാറിൽ കാണാനാകും. കറുപ്പും മഞ്ഞയും നിറത്തിലെ പാമ്പാണ് ഐസ്ക്രീമിൽ കയറിക്കൂടിയത്. താരതമ്യേന വിഷം കുറഞ്ഞ ഗോൾഡൻ ട്രീ സ്നേക്ക് ആകാമിതെന്ന് കരുതുന്നു. മേഖലയിൽ ധാരാളം കണ്ടുവരുന്നവയാണ് ഗോൾഡൻ ട്രീ സ്നേക്ക്.
70-130 സെന്റീമീറ്റർ വരെ നീളം ഇവയ്ക്കുണ്ടാകും. എന്നാൽ ഐസ്ക്രീമിൽ കണ്ടെത്തിയത് 20-40 സെന്റീമീറ്റർ നീളമുള്ള കുഞ്ഞൻ പാമ്പിനെയാണ്. ഏതായാലും നിരവധി പേരാണ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |