SignIn
Kerala Kaumudi Online
Friday, 23 October 2026 1.42 PM IST

ജീവനക്കാരെ തിരിച്ചെടുക്കണം: യു.എസ് കോടതി

pic

വാഷിംഗ്ടൺ: പിരിച്ചുവിട്ട ആയിരക്കണക്കിന് പ്രൊബേഷണറി ജീവനക്കാരെ തിരിച്ചെടുക്കാൻ ആറ് ഫെഡറൽ ഏജൻസികളോട് ഉത്തരവിട്ട് യു.എസ് കോടതി. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മുതിർന്ന ഉപദേശകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെയും നടപടികൾക്ക് ഉത്തരവ് തിരിച്ചടിയായി. ട്രഷറി,​ വെറ്ററൻസ് അഫയേഴ്സ്,​ കൃഷി,​ പ്രതിരോധം,​ ഊർജ്ജം,​ ആഭ്യന്തരം വകുപ്പുകളോട്, അനുചിതമായി പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാൻ സാൻഫ്രാൻസിസ്കോ കോടതി നിർദ്ദേശിച്ചു. ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെയും കോടതി വിമർശിച്ചു. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360