SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

നിലയത്തിലെ ജീവിതവും നല്ല ഓർമ്മകളും

sunitha

ബഹിരാകാശ വാസം അപ്രതീക്ഷിതമായി 9 മാസം നീണ്ടെങ്കിലും തനിക്ക് ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താൻ സുനിത ശ്രദ്ധിച്ചിരുന്നു. സുനിതയും സംഘത്തിനും നിലയത്തിലുണ്ടായ നല്ല ഓർമ്മകളിലൂടെ.....

 സുനിതയും വിൽമോറും 900 മണിക്കൂർ കൊണ്ട് 150ലേറെ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. നിലയത്തിലെ അറ്റക്കുറ്റപ്പണികളും നടത്തി

 കുടുംബവും സുഹൃത്തുക്കളും നാട്ടിൽ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചപ്പോൾ സുനിതയും സംഘവും നിലയത്തിൽ ക്രിസ്മസ് തൊപ്പികൾ ധരിച്ചും ഡിന്നർ കഴിച്ചും സന്തോഷം പങ്കിട്ടു. ക്രിസ്മസ് സന്ദേശം നാട്ടിലേക്കയച്ചു

നവംബറിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുനിത ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്തു. 1997 മുതൽ ബഹിരാകാശ യാത്രികർക്കായുള്ള വോട്ടിംഗ് പ്രക്രിയ നിലവിലുണ്ട്. നേരിട്ട് ഹാജാരാകാൻ സാധിക്കാത്തതിനാൽ നാസയുടെ അത്യാധുനിക സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് വോട്ടിംഗ് പ്രക്രിയ.

 ജനുവരി 30ന് സുനിത നിലയത്തിന് പുറത്തുകടന്ന് 5 മണിക്കൂർ 26 മിനി​റ്റ് സ്പേസ് വാക്ക് നടത്തി. ഇതോടെ കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയായി (ആകെ 62 മണിക്കൂർ 6 മിനി​റ്റ്). 2017ൽ പെഗ്ഗി വിറ്റ്സൺ സ്ഥാപിച്ച റെക്കാഡാണ് (60 മണിക്കൂർ 21 മിനി​റ്റ്) മറികടന്നത്.

സമുദ്രനിരപ്പിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സ്ഥാനം. നിലയത്തിൽ സഞ്ചരിക്കുന്ന യാത്രികർക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ സാധിക്കും

 സുനിത നിലയത്തിൽ പൂന്തോട്ട പരിപാലനത്തിലും കൃഷി സംബന്ധമായ പരീക്ഷണങ്ങളിലും ഏർപ്പെട്ടു

 ബഹിരാകാശത്തെ മൈക്രോ ഗ്രാവി​റ്റിയെ അതിജീവിക്കാനുള്ള വ്യായാമങ്ങൾ പിന്തുടർന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, NASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360