
ന്യൂയോർക്ക്: സുനിതയും സംഘവും സുരക്ഷിതമായി ഭൂമിയിലെത്തിയപ്പോൾ കൽപനയും അഭിമാനിക്കുന്നുണ്ടാകും.
ഇതുപോലൊരു മടക്കയാത്രയിൽ ഇല്ലാതായ ഇന്ത്യയുടെ, ലോകത്തിന്റെ അഭിമാനം, കൽപന ചൗള. 2003 ജനുവരി 16ന് ഭൂമിയിലിറങ്ങുന്നതിനു തൊട്ടുമുമ്പ് ടെക്സാസിന്റെ ആകാശത്ത് കൽപനയും മറ്റ് ആറു പേരുമായി വന്ന എസ്.ടി.എസ്-107 കൊളംബിയ ചിന്നിച്ചിതറി. ലോകം ഒന്നടങ്കം കരഞ്ഞു. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെക്കുറിച്ചുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. 17 ദിവസം അവർ ബഹിരാകാശത്ത് ചെലവഴിച്ചു.
നിലത്തിറങ്ങുന്നതിന് 16 മിനിട്ടുകൾക്ക് മുമ്പ് നാസയ്ക്ക് കൊളംബിയയുമായുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. വിക്ഷേപണ സമയത്തുണ്ടായ ചില സാങ്കേതിക തകരാറുകളാണ് ദുരന്തത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തി. മരിക്കുമ്പോൾ 40 വയസായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ സാധാരണ ഗ്രാമത്തിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ പെൺകുട്ടി. വിമാനങ്ങളോട് തോന്നിയ ഇഷ്ടം അവളെ എത്തിച്ചത് നാസയിൽ. 1997ലെ ആദ്യ യാത്രയിൽ 375 മണിക്കൂറുകളോളം ബഹിരാകാശത്ത് ചെലവഴിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |