
അങ്കാറ: തുർക്കിയിൽ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനെതിരെയുള്ള രാജ്യ വ്യാപക പ്രതിഷേധത്തിൽ എട്ട് ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 1,870 കടന്നു. 150 പൊലീസുകാർക്ക് പരിക്കേറ്റു.
ഇസ്താംബുൾ മേയറും എർദോഗന്റെ രാഷ്ട്രീയ എതിരാളിയുമായ എക്രെം ഇമാമോഗ്ലുവിനെ അഴിമതിക്കുറ്റം ചുമത്തി ഈ മാസം 19ന് അറസ്റ്റ് ചെയ്‌തതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തനിക്ക് മേലുള്ള കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്ന് എർദോഗന്റെ കടുത്ത വിമർശകനായ എക്രെം ആരോപിക്കുന്നു.
അറസ്റ്റിനെതിരെയുള്ള അന്താരാഷ്ട്ര വിമർശനങ്ങളെ സർക്കാർ തള്ളി. ജയിലിൽ തുടരുന്ന എക്രെമിന്റെ മേയർ പദവി സസ്പെൻഡ് ചെയ്തിരുന്നു. 2028ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാണ് എക്രെം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |