
സോൾ: ദക്ഷിണ കൊറിയയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ജൂൺ 3ന് നടത്തുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ പ്രഖ്യാപിച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റിന് വിധേയമായ പ്രസിഡന്റ് യൂൻ സുക് യോളിനെ ഭരണഘടനാ കോടതി അധികാരത്തിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. ഡിസംബറിൽ രാജ്യത്ത് അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ചതാണ് യൂനിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവായ ലീ ജേ-മ്യൂംഗിന് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |