SignIn
Kerala Kaumudi Online
Friday, 23 October 2026 7.40 AM IST

ഇറാനെതിരായ യുദ്ധം ഇസ്രയേൽ നയിക്കും: ട്രംപ്

a

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഇസ്രയേൽ നയിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് യു.എസിന്റെ ഭീഷണി. യു.എസ്-ഇറാനിയൻ ചർച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണി. നേരത്തെ ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാനായി യു.എസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് യു.എസിന്റേയും ഇസ്രയേലിന്റേയും നിലപാടെന്നും നെതന്യാഹു പറഞ്ഞു.

2015ൽ യു.എസും മറ്റ് ചില രാജ്യങ്ങളും ഇറാനും സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്ന് കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറുകയായിരുന്നു.2021ൽ ബൈഡൻ ഭരണകാലത്ത് ആണവകരാർ പുനഃസ്ഥാപിക്കാനുള്ള ചർചകൾ ഇറാനുമായി നടത്തിയെങ്കിലും ഫലപ്രാപ്തിയുണ്ടായില്ല. ഇറാനും യുറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കഴിയാതിരുന്നതാണ് കരാറുണ്ടാക്കുന്നതിന് തടസമായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360