SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

യുക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കും:ട്രംപ്

a

വാഷിംഗ്ടൺ: യുക്രെയിനിലേക്ക് ആയുധങ്ങൾ അയക്കുന്നത് നിർത്തിവെക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും, ഇപ്പോൾ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടിവരും,അതും പ്രതിരോധ ആയുധങ്ങളായിരിക്കുമെന്ന് അദ്ദേഹം വൈറ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി താൻ അത്ര സൗഹൃദത്തിലല്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് മാദ്ധ്യമങ്ങളോട് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ,പ്രതിരോധ ആയുധങ്ങൾ അയയ്ക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള സൈനിക കയറ്റുമതികളുടെ അവലോകനം തുടരുന്നുവെന്നും യു.എസ് ആദ്യം എന്ന പ്രതിരോധ മുൻഗണനകളിൽ ഇത് അവിഭാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ചയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആയുധ വിതരണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.

തി​ങ്ക​ളാ​ഴ്ച നൂ​റി​ലേ​റെ​ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യുക്രെയ്നിലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ റഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 38 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ 1270 ഡ്രോ​ണു​ക​ളും 39 മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ യു​ക്രെ​യ്നുനേ​രെ തൊ​ടു​ത്ത​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നൂ​റോ​ളം ബോം​ബ് വ​ർ​ഷി​ക്കു​ക​യും ചെ​യ്ത​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360