SignIn
Kerala Kaumudi Online
Saturday, 13 June 2026 12.09 PM IST

ഹസീനയുടെ പതനത്തിന് ഒരാണ്ട്: ഔദ്യോഗിക വസതി ഇനി മ്യൂസിയം

READ ENGLISH VERSION
pic

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ധാക്കയിലെ 'ഗണഭബനെ" മ്യൂസിയമാക്കി മാറ്റി ഇടക്കാല സർക്കാർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന്റെ ഒന്നാം വാർഷികമായ ഇന്ന് 'ജൂലായ് വിപ്ലവ സ്‌മാരക മ്യൂസിയം" എന്ന പേരിൽ ഇത് ഉദ്ഘാടനം ചെയ്യും.

നിലവിൽ വസതിയെ മ്യൂസിയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അതിനാൽ അന്തിമ അനുമതി ലഭിച്ച ശേഷമേ പൊതുജനങ്ങൾക്കായി തുറക്കപ്പെടൂ. ഹസീന അടക്കം മുൻ പ്രധാനമന്ത്രിമാർ താമസിച്ചിരുന്ന വസതിയാണിത്. 1973ൽ ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാനാണ് പാർലമെന്റിന് അടുത്തായി അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ആഡംബര വസതിയായ ഗണഭൻ നിർമ്മിച്ചത്

ഗണഭബനെ 'ഹസീനയുടെ കുടുംബ വസതി"യെന്ന് വിശേഷിപ്പിച്ച ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്, ഹസീനയുടെ 'ദുർഭരണ"ത്തെ പ്രതിനിധീകരിക്കുന്ന മ്യൂസിയമായി ഗണഭബൻ മാറുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ ഹസീനയ്ക്കെതിരെ ചുമത്തിയ കേസുകളിൽ ബംഗ്ലാദേശ് കോടതിയിൽ വിചാരണ തുടങ്ങിയിരുന്നു.

കൊള്ളയടിക്കപ്പെട്ടു

 2010 മുതൽ 2024 ആഗസ്റ്റ് 5ന് രാജിവയ്ക്കും വരെ ഹസീന കഴിഞ്ഞത് ഇവിടെ

 സർക്കാർ ജോലികളിലെ സംവരണത്തിന്റെ പേരിൽ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭം കലാപമായതോടെ ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടി

പ്രക്ഷോഭകാരികൾ ഗണഭബനിലേക്ക് ഇരച്ചുകയറുമെന്നതായതോടെ ഹസീന രാജ്യംവിടാൻ നിർബന്ധിതയായി

 കലാപകാരികളെ കൊല്ലാൻ ഹസീന പൊലീസിന് അനുമതി നൽകിയെന്ന് കാട്ടി ഗണഭബനിലേക്ക് അതിക്രമിച്ചു കടന്ന ജനക്കൂട്ടം അവിടെയുണ്ടായിരുന്ന സാരികൾ മുതൽ വളർത്തു മൃഗങ്ങളെ വരെ കൊള്ളയടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360