SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

പശ്ചിമേഷ്യക്ക് ആശ്വാസം; 14 ദിവസം യുഎസ്- ഇറാൻ വെടിനിറുത്തൽ

i

ടെ​ഹ്റാ​ൻ​:​ ​ഇ​റാ​നും​ ​യു.​എ​സും​ 14​ ​ദി​വ​സ​ത്തേ​ക്ക് ​വെ​ടി​നി​റു​ത്ത​ലി​ന് ​ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​ ​പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​താ​ത്കാ​ലി​ക​ ​ആ​ശ്വാ​സം.​ ​ഹോ​ർ​മു​സ് ​തു​റ​ക്കാ​ൻ​ ​ഇ​റാ​ൻ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ര​ണ്ട് ​ഗ്രീ​ക്ക്,​ ​ലൈ​ബീ​രി​യ​ൻ​ ​ക​പ്പ​ലു​ക​ൾ​ ​മേ​ഖ​ല​യി​ലൂ​ടെ​ ​നീ​ങ്ങി​ത്തു​ട​ങ്ങി.
യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി​ക​ൾ​ക്ക് ​വ​ഴ​ങ്ങാ​തി​രു​ന്ന​ ​ഇ​റാ​ൻ,​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​പ​ത്ത് ​വ്യ​വ​സ്ഥ​ക​ള​ട​ങ്ങി​യ​ ​സ​മാ​ധാ​ന​ ​ക​രാ​ർ​ ​മു​ന്നോ​ട്ടു​വ​ച്ച​താ​ണ് ​വെ​ടി​നി​റു​ത്ത​ലി​ലേ​ക്ക് ​ന​യി​ച്ച​ത്.​ ​ഇ​തു​ ​നാ​ളെ​ ​ഇ​സ്ലാ​മാ​ബാ​ദി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ഇ​റാ​ൻ​-​യു.​എ​സ് ​ച​ർ​ച്ച​യി​ൽ​ ​ആ​ധാ​ര​മാ​കു​മെ​ന്ന​ ​ഉ​റ​പ്പി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വെ​ടി​നി​റു​ത്ത​ലി​ന് ​സ​മ്മ​തി​ച്ച​തെ​ന്ന് ​ഇ​റാ​ൻ​ ​അ​വ​കാ​ശ​പ്പെ​ട്ടു. യു.​എ​സി​ന്റെ​ 15​ ​ഇ​ന​ ​സ​മാ​ധാ​ന​ ​പ​ദ്ധ​തി​ ​പാ​കി​സ്ഥാ​ൻ​ ​വ​ഴി​ ​ഇ​റാ​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​റാ​ൻ​ ​ഇ​തു​ ​ത​ള്ളി.​ 14​ ​ദി​വ​സ​ത്തെ​ ​വെ​ടി​നി​റു​ത്ത​ലി​ന് ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​ത്തി​ലെ​ത്ത​ണ​മെ​ന്നും​ ​പാ​കി​സ്ഥാ​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​പാ​ക് ​അ​ഭ്യ​ർ​ത്ഥ​ന​ ​പ​രി​ഗ​ണി​ച്ചാ​ണ് ​വെ​ടി​നി​റു​ത്ത​ലെ​ന്ന് ​ട്രം​പ് ​പ​റ​ഞ്ഞു.​ ​
ഏ​റ്റ​വും​ ​വ​ലി​യ​ ​വ്യാ​പാ​ര​ ​പ​ങ്കാ​ളി​യാ​യ​ ​ചൈ​ന​ ​വെ​ടി​നി​റു​ത്ത​ലി​ന് ​ഇ​റാ​നെ​ ​പ്രേ​രി​പ്പി​ച്ചി​രു​ന്നു.
ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 5.30​ന് ​മു​മ്പ് ​ഹോ​ർ​മു​സ് ​തു​റ​ന്നി​ല്ലെ​ങ്കി​ൽ​ ​ഇ​റാ​നെ​ ​ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി.​ ​സ​മ​യ​പ​രി​ധി​ ​തീ​രു​ന്ന​തി​ന് ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​മു​മ്പേ​ ​ട്രം​പ് ​വെ​ടി​നി​റു​ത്ത​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​റാ​ൻ​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​തു​റ​ക്കു​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​യു.​എ​സ് ​വി​ജ​യി​ച്ചെ​ന്നും​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​യു.​എ​സ് ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​ഇ​റാ​നി​യ​ൻ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ൾ​ ​ആ​ഘോ​ഷം​ ​തു​ട​ങ്ങി.
യു​ദ്ധം​ ​നി​റു​ത്താ​ൻ​ ​ഇ​സ്ര​യേ​ൽ​ ​യു.​എ​സി​നോ​ട് ​സ​മ്മ​തി​ച്ചെ​ങ്കി​ലും​ ​ലെ​ബ​ന​നി​ൽ​ ​ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ​ ​ആ​ക്ര​മ​ണം​ ​തു​ട​രു​മെ​ന്ന് ​അ​റി​യി​ച്ചു.​ ​പി​ന്നാ​ലെ​ ​ഇ​സ്ര​യേ​ൽ​ ​വ്യാ​പ​ക​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​ 89​പേർ​ ​കൊ​ല്ല​പ്പെ​ട്ടു. ലെ​ബ​ന​നി​ൽ​ ​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മ​ണം​ ​തു​ട​ർ​ന്നാ​ൽ​ ​വെ​ടി​നി​റു​ത്ത​ലി​ൽ​ ​നി​ന്ന് ​ഇ​റാ​ൻ​ ​പി​ന്മാ​റു​മെ​ന്ന് ​പ്രാ​ദേ​ശി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
വെ​ടി​നി​റു​ത്ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്നെ​ങ്കി​ലും​ ​ഇ​റാ​ന്റെ​ ​ല​വാ​ൻ​ ​ദ്വീ​പി​ന് ​നേ​രെ​ ​വ്യോ​മാ​ക്ര​മ​ണം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​കു​വൈ​റ്റി​നും​ ​യു.​എ.​ഇ​യ്ക്കും​ ​നേ​രെ​യു​ണ്ടാ​യ​ ​ഡ്രോ​ണാ​ക്ര​മ​ണം​ ​ത​ക​ർ​ത്തു.

ഹോർമുസ് വിട്ടുതരില്ല

നഷ്ടപരിഹാരം വേണം

1. ആക്രമണം നിറുത്തണം. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്ക്. യുറേനിയം സമ്പുഷ്ടീകരണം തുടരും

2. എല്ലാ ഉപരോധങ്ങളും പിൻവലിക്കണം. യു.എൻ രക്ഷാ കൗൺസിൽ പ്രമേയങ്ങൾ അവസാനിപ്പിക്കണം

3. നഷ്ടപരിഹാരം വേണം. മേഖലയിൽ യു.എസ് സേനയെ പിൻവലിക്കണം. ലെബനൻ ഉൾപ്പെടെ മേഖലയിലെ എല്ലാ ആക്രമണങ്ങളും നിറുത്തണം


``ഇറാൻ സായുധ സേനയുടെ ഏകോപനത്തോടെ രണ്ടാഴ്ചത്തേക്ക് ഹോർമുസിലൂടെ സുരക്ഷിത സഞ്ചാരം സാദ്ധ്യമാക്കും.``

- അബ്ബാസ് അരാഗ്ചി,

വിദേശകാര്യ മന്ത്രി, ഇറാൻ


# യുദ്ധം തുടങ്ങിയത് - ഫെബ്രുവരി 28ന്

ഇറാനിൽ കൊല്ലപ്പെട്ടവർ - 3,630

# ട്രംപിന് യുദ്ധം മതിയായി


 സൈനികമായി തകർത്തെന്ന് അവകാശപ്പെടുമ്പോഴും ഇറാന്റെ വീര്യം ചോർന്നില്ല

 പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി അടക്കം ഉന്നതരെ വധിച്ചിട്ടും ഇറാൻ ഭരണകൂടം തകർന്നില്ല.

 ഹോർമുസ് അടച്ചതോടെ ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷം

 സഖ്യകക്ഷികളുടെ പിന്തുണയില്ല. നാറ്റോയിൽ ഒറ്റപ്പെട്ടു

 യു.എസിൽ ഭൂരിഭാഗവും യുദ്ധത്തെ എതിർക്കുന്നു. നവംബറിലെ മിഡ് ടേം തിരഞ്ഞെടുപ്പിനെ ബാധിക്കും

50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

ഇറാന് സൈനിക ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ട്രംപ്. ഉത്തരവ് പ്രാബല്യത്തിൽ വന്നതായി ട്രംപ് അറിയിച്ചു. 2021- 2025 കാലയളവിൽ ഇറാൻ ഇറക്കുമതി ചെയ്ത ആയുധങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നുള്ളവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360