ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം വിജയിച്ചതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഐ സൂര്യകാന്തിന് നന്ദി അറിയിച്ച് അഭിജീത് ദീപ്കെ.
'ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ സൂര്യകാന്തിന് ഞാൻ നന്ദി പറയുന്നു. ചീഫ് ജസ്റ്റിസ് അങ്ങനെ വിളിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിവരുകയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ഇല്ലായിരുന്നു'- അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ ഡൽഹിയിലെ ജന്തർമന്തറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് 30കാരനായ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയുമായ അഭിജീത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. തുടക്കത്തിൽ ഒരു സോഷ്യൽ മീഡിയ പരിഹാസ കൂട്ടായ്മയായി തുടങ്ങിയ സിജെപിയെ പിന്തുണച്ച് പിന്നീട് ലക്ഷക്കണക്കിന് യുവാക്കളാണ് എത്തിയത്.
Abhijeet Dipke, leader of the Cockroach Janata Party, thanked Chief Justice I Suryakant, stating the CJ's "cockroach" remark during a Supreme Court trial inspired his movement. Deepke spoke after the protest's perceived success and Union Education Minister Dharmendra Pradhan's resignation. CJP, initially a satire group, garnered widespread youth support.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |