SignIn
Kerala Kaumudi Online
Monday, 27 July 2026 7.44 AM IST

പാകിസ്ഥാനെതിരെ ഇസ്രയേൽ

pic

ടെൽ അവീവ്: പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രകോപനപരമായ പരാമർശത്തിനെതിരെ ഇസ്രയേൽ രംഗത്ത്. ഇസ്രയേലിനെ ചെകുത്താനെന്നും മനുഷ്യ രാശിയുടെ ശാപമെന്നും ക്യാൻസറെന്നും വിശേഷിപ്പിക്കുന്ന എക്സ് പോസ്റ്റ് ആസിഫ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. വിവാദമായതോടെ ആസിഫ് പോസ്റ്റ് നീക്കി. സമാധാനത്തിനായി മദ്ധ്യസ്ഥത വഹിക്കുന്നെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു. ആസിഫിന്റെ അതിരുവിട്ട പ്രസ്താവന, ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. ആസിഫിന്റെ പരാമർശം ജൂതവിരുദ്ധമാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും ചൂണ്ടിക്കാട്ടി. ഇറാൻ ചർച്ചകളിൽ മദ്ധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360