SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ജർമനിയിലെ ഗുരുദ്വാരയിൽ സംഘർഷത്തിൽ 11 പേർക്ക് പരിക്ക്

a

ബെർലിൻ: ജർമ്മനി മോഴ്‌സ് നഗരത്തിലെ ഗുരുദ്വാരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിഖുകാരുടെ ആയുധമായ കൃപാണുൾപ്പെടെ ഉപയോഗിച്ചാണ് ഏറ്റുമുട്ടിയത്.കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചു. ഇതിനുപുറമേ ഒരു തോക്കും ഇവരുടെ കൈകളിലുണ്ടായിരുന്നതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.നാൽപ്പതോളം പേരാണ് ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായിരുന്നത്.ഗുരുദ്വാരയുടെ പുതിയ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഗുരുദ്വാരയുടെ ഫണ്ടുമായി ബന്ധപ്പെട്ടുമാണ് തർക്കം ഉടലെടുത്തതെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.ഒരാളെ കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360