SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ലോകത്തെ ഞെട്ടിച്ച വെടിവയ്പുകൾ

d

 ഷിൻസോ ആബെ

2022 ജൂലായ് 8ന് ജപ്പാന്റെ ​ച​രി​ത്ര​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​​​​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഷി​ൻ​സോ​ ​ആ​ബെ പ​ടി​ഞ്ഞാ​റ​ൻ​ ​ജ​പ്പാ​നി​ലെ​ ​നാ​രാ​ ​ന​ഗ​ര​ത്തി​ലെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​പു​റ​ത്ത്,​​​ ​ട്രാ​ഫി​ക് ​ഐ​ല​ൻ​ഡി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ​ ​പ്ര​സം​ഗി​ക്കു​മ്പോ​ൾ വെടിയേറ്റ് കൊല്ലപ്പെട്ടു.​ ​തെ​ത്‌​സു​യാ​ ​യ​മ​ഗാ​മി​ ​എ​ന്ന​ 41​ ​കാ​ര​നാ​ണ് ആബെയെ വധിച്ചത്. ഇയാൾ മുൻ നാവികസേനാംഗമാണ്. ​ഇ​ന്ത്യ​യു​ടെ​യും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​യും​ ​ഉ​റ്റ​ ​സു​ഹൃ​ത്താ​യി​രു​ന്ന​ ​ആ​ബെ​യു​ടെ​ ​വി​യോ​ഗ​ത്തി​ൽ​ ​ഇ​ന്ത്യയും ​ദുഃ​ഖാചരണം നടത്തി.

 മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

1968 ഏപ്രിൽ 4ന് ടെന്നസിയിലെ മെം‌ഫിസിലെ ഒരു ഹോട്ടൽ ബാൽക്കണിയിൽ വച്ച് ജെയിംസ് ഏൾ റെയ് എന്നയാൾ അമേരിക്കൻ പൗരാവകാശനേതാവായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ വെടിവച്ചു കൊന്നു. സമാധാന നോബൽ സമ്മാന ജേതാവായ മാർട്ടിൻ ലൂഥർ കിംഗിന്റെ മരണത്തോടെ അമേരിക്കയിൽ ശക്തമായ പ്രക്ഷോഭങ്ങളുണ്ടാവുകയും കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ സംബന്ധമായ നിർണായക ബില്ലുകൾ നിലവിൽ വരികയും ചെ‌യ്‌തു.

 ജോൺ എഫ്. കെന്നഡി

1963 നവംബർ 22ന് ഡല്ലാസിൽ വച്ച് ഭാര്യ ജാക്വിലിനൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കവെയാണ് അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റായ ജോൺ. എഫ് കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടത്. ലീ ഹാർവി ഓസ്‌വാൾഡ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തിരുന്നു. ഓസ്‌വാൾഡ് പിന്നീട് വെടിയേറ്റ് മരിച്ചു. ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്നയാൾ ഓസ്‌വാൾഡിനെ വെടിവച്ചു കൊല്ലുകയായിരുന്നു. കെന്നഡിയുടെ കൊലപാതകത്തെ പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. ഓസ്‌വാൾഡ് അല്ല കെന്നഡിയുടെ യഥാർത്ഥ കുറ്റവാളിയെന്ന് വിശ്വസിക്കുന്ന നിരവധി അമേരിക്കക്കാരുണ്ട്.

 എബ്രഹാം ലിങ്കൺ

യു.എസിൽ എക്കാലത്തെയും ജനപ്രിയ പ്രസിഡന്റുമാരിൽ ഒരാളാണ് എബ്രഹാം ലിങ്കൺ. 16ാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹമാണ് അമേരിക്കയിലെ അടിമത്ത സമ്പ്രദായത്തിന് അന്ത്യംകുറിച്ചത്. 1865 ഏപ്രിൽ 14ന് വാഷിംഗ്‌ടൺ ഡി.സിയിൽ ഫോർഡ് തിയേറ്ററിൽ വച്ച് ലിങ്കണെ കോൺഫെഡറേറ്റ് അനുകാലിയായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാൾ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യു.എസിന്റെ ചരിത്രത്തിൽ വധിക്കപ്പെടുന്ന ആദ്യ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360