
വാഷിംഗ്ടൺ: ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ (94) കൊലപാതക, ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തി യു.എസ്. 1996ൽ രണ്ട് യു.എസ് സിവിലിയൻ വിമാനങ്ങൾ ക്യൂബൻ സൈന്യം വെടിവച്ചിട്ട കേസിലാണ് നടപടി. നാല് പേർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ. വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെന്നാണ് ക്യൂബ അവകാശപ്പെട്ടത്. അന്താരാഷ്ട്ര വ്യോമപരിധിയിൽ വച്ചായിരുന്നെന്ന് യു.എസും വാദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |