
ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സിനിമാ എഡിറ്റർ മാർസിയ ലൂക്കസ് (80) ഓർമ്മയായി. കഴിഞ്ഞ ബുധനാഴ്ച കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായിരുന്നു. സ്റ്റാർ വാർസ് (1977), റിട്ടേൺ ഒഫ് ദ ജെഡൈ (1983), അമേരിക്കൻ ഗ്രാഫിറ്റി (1973), ടാക്‌സി ഡ്രൈവർ (1976), ന്യൂയോർക്ക്, ന്യൂയോർക്ക് (1977) തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചു. സ്റ്റാർ വാർസിലൂടെ മികച്ച എഡിറ്റിംഗിനുള്ള ഓസ്‌കാർ സ്വന്തമാക്കി. സ്റ്റാർ വാർസിന്റെ സ്രഷ്ടാവായ ചലച്ചിത്രകാരൻ ജോർജ് ലൂക്കസ് അടക്കം രണ്ട് പേരെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. രണ്ട് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |