
മോസ്കോ: അത്യാധുനിക സുഖോയ് എസ്.യു - 57 യുദ്ധവിമാനങ്ങൾ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമ്മിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അഞ്ചാം തലമുറയിൽപ്പെട്ട എസ്.യു - 57ന്റെ സാങ്കേതികവിദ്യ പൂർണമായും കൈമാറാനും നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും സന്നദ്ധമാണെന്ന് പുട്ടിൻ വ്യക്തമാക്കി. 30 എസ്.യു - 57 ഇ മോഡൽ യുദ്ധവിമാനങ്ങൾ നൽകാനും തയ്യാറാണ്.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാനം ഇല്ല. ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പാകിസ്ഥാന് ലഭിക്കുമെന്ന് അഭ്യൂഹങ്ങളമുണ്ട്. അഞ്ചാം തലമുറ യുദ്ധവിമാനം തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ പദ്ധതി 2030 കഴിഞ്ഞേ സർവീസിൽ പ്രവേശിച്ചേക്കൂ.
# മോദിയുടെ നേതൃത്വത്തിൽ
ഇന്ത്യ മുന്നേറുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ദേശ താത്പര്യങ്ങൾ മുൻനിറുത്തി മുന്നേറുകയാണെന്ന് പുട്ടിൻ
പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം റഷ്യയുമായുള്ള ചരിത്ര പങ്കാളിത്തത്തെ ബാധിക്കില്ല. ഇന്ത്യ വിശ്വസനീയ പങ്കാളി
മോദി സർക്കാരിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യസ്ഥകളിൽ ഒന്നായി മാറി
റഷ്യൻ ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള യു.എസ് ശ്രമം വിലപ്പോവില്ല
ഇന്ത്യ-ചൈനവിഷയത്തിൽ ഇടപെടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |