
ന്യൂഡൽഹി: ഇറാനിലേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. നിലവിൽ ഇറാനിൽ താമസിക്കുന്നവരും ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഇറാനിലേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം. പ്രാദേശിക സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചു.
നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും അവിടെ എത്തുന്നവരും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പരുകൾ: +989128109115; +989128109109; +989128109102; +989932179359. ഇമെയിൽ- cons.tehran@mea.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |