
ടെൽ അവീവ്: നൈൽ മുതലകളെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമ ഭേദഗതി പാസാക്കി ഇസ്രയേൽ സർക്കാർ. തടവുകാർ രക്ഷപെടുന്നത് തടയാൻ ജയിലുകൾക്ക് ചുറ്റും മുതലകൾ നിറഞ്ഞ കിടങ്ങുകൾ നിർമ്മിക്കാനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് നടപ്പാക്കാൻ അവസരമൊരുക്കുന്നതാണ് ഭേദഗതി.
ഇസ്രയേലിൽ 'വന്യജീവി' പട്ടികയിലാണ് നൈൽ മുതലയെ നിയമപരമായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇനി മുതൽ ഇവ 'വളർത്തു വന്യജീവി ' പട്ടികയിലായിരിക്കുമെന്ന് പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിത്ത് സിൽമൻ പറഞ്ഞു. ഇസ്രയേൽ നാച്ചുറൽ ആൻഡ് പാർക്ക്സ് അതോറിറ്റിയിൽ നിന്ന് പ്രിസൺ സർവീസ് പോലുള്ള അംഗീകൃത സുരക്ഷാ സ്ഥാപനങ്ങൾക്ക് മുതലകളുടെ നിയന്ത്രണം കൈമാറാൻ അനുവദിക്കുന്നതാണിത്. അതേ സമയം, സർക്കാർ നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്.
# ആദ്യം ഹമാസ്
അംഗങ്ങളുള്ള ജയിലിൽ
മുതല കിടങ്ങ് പദ്ധതി ആദ്യം നെഗേവ് മരുഭൂമിയിലുള്ള കെറ്റ്‌സിയോട്ട് ജയിലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഉദ്ദേശിക്കുന്നത്. അതീവ സുരക്ഷാ ജയിലായ ഇവിടെ ഹമാസ് അംഗങ്ങളെയും പാലസ്തീനിയൻ തടവുകാരെയും പാർപ്പിച്ചിട്ടുണ്ട്
നിയമപരമായ തടസം മാറിയതോടെ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പ്രിസൺ സർവീസ് ആരംഭിച്ചു. മൃഗശാല, മുതല ഫാമുകൾ എന്നിവിടങ്ങളിൽ സന്ദർശനം തുടങ്ങി. പാരിസ്ഥിതിക, ഭരണപരമായ അനുമതികളും നേടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |