
ലണ്ടൻ: പത്ത് വർഷത്തിനിടെ യു.കെയ്ക്കുണ്ടായ ഏഴാമത്തെ പ്രധാനമന്ത്രിയാണ് ആൻഡി ബേണം. പ്രധാനമന്ത്രിമാരും ഭരണവും മാറിമറിഞ്ഞെങ്കിലും യു.കെയിൽ കഴിഞ്ഞ 15 വർഷമായി മാറാത്തതായി ഒന്നുണ്ട്. ലാറി പൂച്ച!.
പ്രധാനമന്ത്രിയുടെ വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക പൂച്ചയാണ് ലാറി. കാബിനറ്റ് ഓഫീസിലെ 'ചീഫ് മൗസർ " പദവിയാണ് ഈ പൂച്ച സാറിനുള്ളത്. പല ബ്രിട്ടീഷ് പ്രധാനമന്ത്രിമാരേക്കാളും കൂടുതൽ കാലം പദവിയിൽ തുടരാനുള്ള ഭാഗ്യം ലാറിക്കുണ്ടായി. മാർഗ്രറ്റ് താച്ചർ,ടോണി ബ്ലെയർ,വിൻസ്റ്റൺ ചർച്ചിൽ,ബെഞ്ചമിൻ ഡിസ്രയേലി എന്നീ പ്രധാനമന്ത്രിമാരെ ലാറി പിന്തള്ളി.
ഉൾപാർട്ടി പോരും രാഷ്ട്രീയ അസ്ഥിരതയുമാണ് കിയർ സ്റ്റാമർ അടക്കം ആറ് പ്രധാനമന്ത്രിമാരുടെ പതനത്തിന് കാരണമായത്. ഇന്ത്യൻ വംശജനായ ഋഷി സുനക് (2022 - 2024) ഒഴികെ മറ്റ് അഞ്ച് പ്രധാനമന്ത്രിമാരും (ഡേവിഡ് കാമറൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, സ്റ്റാമർ) പാതിവഴിയിൽ രാജിവച്ചു. 2024ലെ തിരഞ്ഞെടുപ്പിൽ ഋഷിയെ തോൽപ്പിച്ചും കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചുമാണ് സ്റ്റാമർ അധികാരത്തിലേറിയത്.
ജെയിംസ് ബോണ്ട്
വെള്ളയും ചാരനിറവും ഇടകലർന്ന ലാറിയുടെ ജനനം 2007ൽ ലണ്ടനിലെ തെരുവിൽ
2011 ഫെബ്രുവരി 15ന് ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെ ഡൗണിംഗ് സ്ട്രീറ്റിലെ 'ഔദ്യോഗിക എലിപിടുത്തക്കാരനായി'
അനാഥ പൂച്ചകളെയാണ് ബ്രിട്ടണിലെ 'ചീഫ് മൗസർ" തസ്തികയിൽ നിയമിക്കുന്നത്. തെരുവു പൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് ലാറിയെ ദത്തെടുക്കുകയായിരുന്നു
ഒന്നിനെയും പേടിയില്ല. എലിപിടുത്തത്തിലെ 'ജെയിംസ് ബോണ്ടാ'യി അറിയപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |