SignIn
Kerala Kaumudi Online
Tuesday, 08 September 2026 6.14 AM IST

പുതിയ പേര് മാറ്റത്തിന് ട്രംപ്: ന്യൂ മെക്‌സിക്കോ വേണ്ട, ന്യൂ അമേരിക്ക മതി

d

വാഷിംഗ്ടൺ: ഒന്റേറിയോ തടാകത്തിനും മെ‌ക്‌സിക്കോ ഉൾക്കടലിനും പിന്നാലെ,​ന്യൂ മെക്‌സിക്കോ സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ആലോചനയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ന്യൂ അമേരിക്ക" എന്ന് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

നിരവധി പേർ ഇത്തരം മാറ്റം തന്നോട് ആവശ്യപ്പെട്ടെന്ന് പറഞ്ഞ ട്രംപ്,ന്യൂ മെക്‌സിക്കോ എന്നെഴുതിയ ബോർഡിൽ 'മെക്‌സിക്കോ ' വെട്ടി പകരം 'അമേരിക്ക' എന്നെഴുതിയ പേപ്പർ ഒട്ടിയ്ക്കുന്നതിന്റെ എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

അതേസമയം,ഒരു സംസ്ഥാനത്തിന്റെ പേര് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റാനുള്ള അധികാരം അമേരിക്കൻ ഭരണഘടന പ്രസിഡന്റിന് നൽകുന്നില്ല. പേര് മാറ്റം സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലാണ്. ട്രംപിന്റെ ആശയത്തെ എതിർത്ത് ന്യൂ മെക്‌സിക്കോ ഗവർണറും ഡെമോക്രാറ്റിക് നേതാവുമായ മിഷേൽ ലൂഹാൻ ഗ്രിഷാം രംഗത്തെത്തി.

'അമേരിക്കയ്ക്ക്

വേണ്ടി '


 അമേരിക്കയുടെ സ്വത്വം തുറന്നുകാട്ടാനും രാജ്യത്തിന്റെ മഹത്വത്തെ ബഹുമാനിക്കാനുമാണ് ഭൂമിശാസ്ത്രപരമായ പേര് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ്

 ഗൾഫ് ഒഫ് മെക്‌സിക്കോയുടെ (മെക്സിക്കോ ഉൾക്കടൽ) പേര് 'ഗൾഫ് ഒഫ് അമേരിക്ക" എന്ന് മാറ്റിയത് കഴിഞ്ഞ വർഷം. ഒന്റേറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്ന് മാറ്റിയത് കഴിഞ്ഞ മാസം. മെക്‌സിക്കോയും കാനഡയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമായതിന് പിന്നാലെയായിരുന്നു നടപടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360