SignIn
Kerala Kaumudi Online
Sunday, 04 October 2026 8.56 AM IST

മാഫിയാ തലവൻ നവ്‌പ്രീത് സിംഗിനെ ഇന്ത്യയിലെത്തിച്ചു

d

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാൻ വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന അന്താരാഷ്ട്ര മാഫിയാ തലവൻ നവ്പ്രീത് സിംഗിനെ തുർക്കിയിൽ നാടുകടത്തി ഇന്ത്യയിലെത്തിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നവ്‌പ്രീതിനെ ഇന്ത്യയിലെത്തിച്ച വിവരം പുറത്തുവിട്ടത്.

നവാബ് വിർക്ക് എന്ന വ്യാജ പേരിൽ തുർക്കി പൗരത്വം നേടിയാണ് നവ്പ്രീത് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവ കടത്തിയത്. തുർക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇന്ത്യൻ ഏജൻസികൾ നവ്‌പ്രീതിലേക്കെത്തിയത്. നേരത്തെ അറസ്റ്റിലായ ബന്ധുവായ പ്രഭ് ദീപ് സിംഗുമായി ചേർന്നാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നത്.

2021ൽ തെക്കൻ ഡൽഹിയിൽ റിസ്വാൻ കശ്മീര എന്ന മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിലായപ്പോഴാണ് നവ്‌പ്രീതിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നീട് ഈ സംഘം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മേയിലാണ് പ്രഭ്ദീപിനെ അസർബൈജാനിൽ നിന്ന് നാടുകടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360