SignIn
Kerala Kaumudi Online
Sunday, 31 May 2026 3.12 PM IST

ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ? 2026ൽ കുടുംബം രക്ഷപ്പെടും, പല മാർഗങ്ങളിലൂടെ പണം ഒഴുകിയെത്തും

viswasam

ജ്യോതിഷപ്രകാരം വരുന്ന ഒന്നാണ് രാഹുദിശ. പല ദശകളെയുംപോലെ രാഹുവും ഗുണവും ദോഷവും നൽകുന്ന ഒന്നാണ്. രാഹുവിന്റെ നല്ലഫലം ഈ വർഷം ചില നക്ഷത്രക്കാർക്ക് സഹായകമാകും. 2026ൽ ആഭരണ, ഗൃഹഭാഗ്യം, കർമഭാഗ്യം തുടങ്ങിയവ തേടിയെത്തുന്ന നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

അശ്വതി - ഈ നക്ഷത്രക്കാരുടെ പത്താംഭാവത്തിലാണ് രാഹുസഞ്ചാരം. തൊഴിൽ, പ്രശസ്‌തി, സ്ഥാനക്കയറ്റം എന്നിവ ഫലമായി കാണുന്നു. പുതിയ തൊഴിൽ ലഭിക്കും, ജോലിയുള്ളവർക്ക് ശമ്പളം വർദ്ധിക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.

രോഹിണി - വരുമാനം വർദ്ധിക്കും. ആഗ്രഹം സഫലമാകും, ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങളിലെല്ലാം നേട്ടം എന്നിവ കൈവരിക്കും. ധനയോഗം ഉണ്ടാകും. പല മാർഗങ്ങളിൽ നിന്നായി പണം തേടിയെത്തും. ഓഹരി, ചിട്ടി, ബാങ്കിംഗ് മേഖലകളിൽ നിന്നും ലാഭമുണ്ടാകും. ലക്ഷ്‌മീ ദേവിയുടെ അനുഗ്രഹം നിങ്ങളെ കോടീശ്വരന്മാരാക്കും.

തിരുവാതിര - ബുദ്ധി വർദ്ധിക്കും, കച്ചവടത്തിൽ ലാഭമുണ്ടാകും, പ്രണയം സഫലമാകും, ബന്ധുമിത്രാദികള്‍ കാരണം ഗുണം. ഓഹരിയിൽ നിന്നും വൻ നേട്ടം കൊയ്യാൻ സാധിക്കും. പല രീതിയിലും സാമ്പത്തിക ലാഭം തേടിയെത്തും. ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കുന്ന വർഷം കൂടിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, VISWASAM, PREDICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY