ശനി ഒഴിഞ്ഞുപോകുന്നു; ഈ ആറു നാളുകാർക്ക് ഇനി ഭാഗ്യകാലം
Wednesday 08 April, 2026 | 3:44 PM
ശനി മീനം രാശിയിൽ തുടരുന്ന കാലമാണിതെന്ന് ജ്യോതിഷ ആചാര്യന്മാർ. ശനിയുടെ മൗഢ്യസ്ഥിതി മൂലം ദോഷഫലങ്ങൾ അനുഭവിക്കുകയായിരുന്ന നാളുകാർക്ക് ഏപ്രിൽ 12 മുതൽ ദുരിതമൊഴിഞ്ഞ് നല്ലകാലം വരുന്നു. സൂര്യനുമായി ചേരുമ്പോൾ ഒരു ഗ്രഹത്തിന് സംഭവിക്കുന്ന ബലഹീനതയാണ് 'മൗഢ്യം' എന്ന അവസ്ഥ.
പൂരം: ദുരിതങ്ങൾക്ക് ശാന്തി, തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം, പല കാരണങ്ങളാൽ ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വിദ്യാനേട്ടം, മത്സരപ്പരീക്ഷകളിൽ വിജയം.
അനിഴം: തൊഴിൽനേട്ടം, ബിസിനസിൽ മികവ്, സാമ്പത്തിക ഉയർച്ച, മേലധികാരികളിൽ നിന്ന് അനുകൂല നടപടി, സന്താനലബ്ധി, ഭൂമി വില്പനയിൽ തീരുമാനം.
ഉത്തൃട്ടാതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം, വിവാഹമാലോചിക്കുന്നവർക്ക് അനുകൂലഫലം, രോഗങ്ങളിൽ നിന്ന് ആശ്വാസം, ഏറ്റെടുത്ത പ്രവൃത്തികളിൽ വിജയം. ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരികെ പ്രവേശിക്കാൻ സാധിക്കും.
പൂരാടം: കുടുംബജീവിതത്തിൽ സൗഖ്യം, വാഹനം മാറ്റിവാങ്ങും, പൈതൃകസ്വത്ത് ലഭിക്കും, മാനസിക പിരിമുറുക്കം കുറയും, കാര്യവിജയം, തൊഴിൽവിജയം, സന്താനഗുണം, പൊതുപ്രവർത്തനങ്ങളിൽ വിജയം.
പൂയം: ജീവിതത്തിലും തൊഴിലിലും ഉയർച്ച, ഒന്നിലധികം മാർഗങ്ങളിൽ നിന്ന് ധനാഗമം, വാഹനലാഭം, ബന്ധുക്കളിലൂടെ കാര്യസാദ്ധ്യം, പ്രണയത്തിന് അംഗീകാരം, കടം നൽകിയ പണം തിരികെ ലഭിക്കും, ഗൃഹനിർമാണത്തിൽ പുരോഗതി, സാമ്പത്തിക വിഷമതകൾ മാറും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി.
ഭരണി; ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം, ബന്ധുഗുണം, അഭിമുഖം, മത്സരപ്പരീക്ഷ എന്നിവയിൽ വിജയിക്കും, സന്താനഗുണം, ഗൃഹനിർമാണം ആരംഭിക്കും.
TAGS: SHANI, KANDAKASHANI, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ