SignIn
Kerala Kaumudi Online
Thursday, 21 May 2026 5.13 PM IST

ഈ നാളുകാരുടെ വീട് തേടി നാളെ ധനമെത്തും; സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, നല്ല സമയം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 25 - 1201 മീനം 11 ബുധനാഴ്ച .( 27 നാഴിക 39 വിനാഴിക വരെ മകയിരം നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)[ സപ്തമി തിഥി 18 നാഴിക 21 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )


അശ്വതി: ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക. കര്‍മ്മ രംഗത്ത് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: പ്രയാസങ്ങള്‍, രോഗസാദ്ധ്യത. ആരോഗ്യപരമായി നല്ല ശ്രദ്ധ പുലർത്തണം. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.

കാര്‍ത്തിക: യാത്രയില്‍ വളരെ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്. സ്വാര്‍ദ്ധമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

രോഹിണി: സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും. അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും. കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.

മകയിരം: ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍. കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും.

തിരുവാതിര: പരസ്ത്രീകളിൽ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ ആപത്ത് ഉണ്ടാക്കും. സഹായം കൈപ്പറ്റിയിരുന്നവർ ശത്രുക്കള്‍ ആകും.

പുണര്‍തം: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം. കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.

പൂയം: ബുദ്ധി പരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, പ്രശ്നങ്ങൾക്ക് പരിഹാരം.

ആയില്യം: അന്യർക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും. മറ്റുള്ളവരെ സഹായിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും.

മകം: സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, കുടുംബസുഖം, വിവാഹ കാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും.

പൂരം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍. പ്രണയ കാര്യങ്ങിളില്‍ സന്തോഷാനുഭങ്ങൾ ഉണ്ടാകും, പരസഹായത്താല്‍ സുഖാനുഭങ്ങൾ.

ഉത്രം: ശത്രുക്കളുടെ ഉപദ്രവം കുറയും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം, ദാമ്പത്യം സുഖപ്രദം, ബന്ധു ഗുണം. ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.

അത്തം: ധനപ്രാപ്തി, ദൈവാനുകൂല്ല്യം, തേന്‍പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്. ശുഭകാര്യങ്ങള്‍ നടക്കും,​ തൊഴിലിലും ബിസിനസിലും നേട്ടം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര: പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്. കുടുംബസുഖം ലഭിക്കും, നേത്ര രോഗം വരാതെ നോക്കണം.

ചോതി: സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്‍റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.

വിശാഖം: കോടതി നടപടികള്‍ നേരിടേണ്ടി വരും, ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും.

അനിഴം: കുടുംബ ജീവിതത്തിൽ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍. ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയം മൂലം കഷ്ടപ്പാടുകള്‍.

കേട്ട: നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, അനാവശ്യ‍ കാര്യങ്ങള്ക്കായി പണം ചെലവാകും. പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

മൂലം: ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും, എഴുത്തുകുത്തുകള്‍ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും. ആരോഗ്യത്തില്‍ കരുതല്‍ വേണം, പ്രണയനൈരാശ്യം, ദുരിതങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍.

പൂരാടം: വിശ്വാസവഞ്ചന നേരിടും, തൊഴിൽ പരമായി എതിര്‍പ്പുകള്‍,‍ അനുകൂലികള് ശത്രുക്കള്‍ ആകും. കുടുംബസമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖല ഉഷാറാകും. വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം.

ഉത്രാടം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, ധനപ്രാപ്തി. പ്രണയംമൂലം കഷ്ടപ്പാടുകൾ.

തിരുവോണം: ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധുബലം. ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

അവിട്ടം: സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യതയുണ്ടാകും, കുടുംബസുഖം, മംഗളകര്‍മ്മങ്ങളില്‍ സഹകരിക്കും. യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.

ചതയം: സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും, സുഖാനുഭവങ്ങള്‍. താല്‍ക്കാലിക ജോലിസ്ഥിരമാകും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.

പൂരുരുട്ടാതി: ദൃഢനിശ്ചയം ഉണ്ടാകും, സ്വതന്ത്രചിന്തയും വിശാലവീഷണവും ഉണ്ടാകും, പ്രവൃത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പോതുവെ ഐക്യത, അധികാരപരിധി വര്‍ദ്ധിക്കും. ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങള്‍.

ഉത്തൃട്ടാതി: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും.

രേവതി: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും. എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും. ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍, പലതരത്തില്‍ ധനനേട്ടം, ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY