കാട്ടാക്കട: വെള്ളനാട് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന യുവാവിനെ കാറിലെത്തിയ സംഘം ആക്രമിച്ചു. വെള്ളനാട് സ്വദേശി അലനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് നാലോടെ നടന്ന സംഭവത്തിൽ ചാങ്ങ കണ്ടംമൂല ആർദ്ര ഭവനിൽ സജിത്ത് (35), വെള്ളനാട് ആനന്ദ് ഭവനിൽ ആനന്ദ് (25) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. അലനും സജിത്തിനും പരിക്കുണ്ട്.
സംഭവത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം സ്റ്റേഷനിലേക്ക് മാറ്റി. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ജിമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. മറ്റ് പ്രതികളെ കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആര്യനാട് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |