SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.24 AM IST

ജീവിതപങ്കാളിയെ സ്പ്രേ ബോട്ടിൽ കൊണ്ടടിച്ചു; യുവാവ് അറസ്റ്റിൽ

jafer

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം രാത്രി സവാരിക്കുപോയ ജീവിതപങ്കാളിയായ യുവതിയെ ചി​ല്ലി​ന്റെ സ്പ്രേബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

തൃശൂർ ചാവക്കാട് അഞ്ചങ്ങാടി പള്ളത്ത് ചാലിൽ വീട്ടിൽ ജാഫർ അലിയാണ് (32) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ചാവക്കാട് കണ്ണോത്ത് സ്വദേശിയായ 23കാരിക്കാണ് പരിക്കേറ്റത്.

21ന് രാത്രി 11.30ഓടെ കടവന്ത്ര എളംകുളം സെന്റ് സെബാസ്റ്റ്യൻസ് റോഡിലെ ചെന്നിത്തല അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. ഓൺലൈൻ ടാക്സിഡ്രൈവറായ ജാഫറും യുവതിയും രണ്ട് കൊല്ലമായി ഒരുമിച്ചാണ് താമസം. വിവാഹമോചിതയായ യുവതിക്ക് സ്വകാര്യസ്ഥാപനത്തിലാണ് ജോലി. സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുമായി ജാഫർഅലി ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി യുവതിയും പ്രതിയും തമ്മിൽ ഏതാനും ദിവസംമുമ്പ് വാക്കേറ്റമുണ്ടായി. ഇതിനുശേഷമാണ് 21ന് രാത്രി യുവതി പുറത്തുപോയി തിരിച്ചെത്തിയപ്പോൾ ജാഫർ ചോദ്യംചെയ്തത്. വാക്കേറ്റത്തിനിടെ സ്പ്രേബോട്ടിൽ ഉപയോഗിച്ചാണ് തലയ്ക്ക് പിന്നിൽ അടിച്ചത്. മാരകമായി പരിക്കേൽപ്പിച്ചതിനാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY