SignIn
Kerala Kaumudi Online
Saturday, 30 May 2026 3.56 PM IST

വീണ്ടും സ്‌ട്രോംഗ് റൂം വിവാദം; ഗുരുവായൂരിൽ സിസിടിവി പ്രവർത്തനരഹിതമായതായി പരാതി

strong-room

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമിൽ സ്ഥാപിച്ചിരുന്ന സിസിടിവി പ്രവർത്തനരഹിതമായതായി പരാതി. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഇന്നലെ വൈകിട്ട് 4.30 മുതൽ 5.30വരെ സിസിടിവി പ്രവർത്തനരഹിതമായെന്നാണ് പരാതി ഉയരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദാണ് പരാതി നൽകിയത്.

ചിറ്റൂരിലും സമാനമായ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചിറ്റൂർ മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാ‌ർത്ഥി സുമേഷ് അച്യുതൻ ആരോപിച്ചു. പുലർച്ചെ 12.30 മുതൽ സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടന്നതായാണ് ആരോപണം.

പേരാമ്പ്രയിലെ സ്‌ട്രോംഗ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന് പാലക്കാട് നെന്മാറ കേന്ദ്രത്തിലെ മുറി ആദ്യം തുറക്കാൻ തീരുമാനിച്ചിരുന്നത് പിന്നീട് ഉപേക്ഷിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STRONG ROOM, GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA