
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ അൻസിബ ഹസൻ ആഗസ്റ്റ് 29നകം നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന് എറണാകുളം മജിസ്‌ട്രേട്ട് കോടതി നിർദ്ദേശിച്ചു. ലക്ഷ്മിപ്രിയയ്‌ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ അൻസിബ നേരത്തേ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. അപവാദപ്രചാരണം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമായിരുന്നു ആരോപണം. എന്നാൽ, ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നും മാനനഷ്ടത്തിന്റെ വിഷയം മാത്രമാണെന്നുമായിരുന്നു പൊലീസിസ് നിലപാട്. പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനും ഇതേ നിലപാടാണ് സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |