SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

അർജുൻ ആയങ്കിയുടെ 5 കൂട്ടാളികൾ തലസ്ഥാനത്ത് പിടിയിൽ

READ ENGLISH VERSION
1

തിരുവനന്തപുരം: പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയുടെ 5 കൂട്ടാളികൾ തലസ്ഥാനത്ത് പിടിയിൽ. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാസംഘത്തിലുളള, തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂർ സ്വദേശികളായ വെങ്കിടേഷ്, സംഗീത് സുരേഷ്, ആദിത്യൻ എന്നിവരാണ് പിടിയിലായത്.
ഷൈജു, ഷാ എന്നിവരുടെ പേരിൽ തുമ്പയിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷൈജുവിനെതിരേ, സാമൂഹ്യ മാദ്ധ്യമത്തിൽ ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ടതിന്‌സൈബർ കേസും രജിസ്റ്റർ ചെയ്തു. തുമ്പ, തമ്പാനൂർ പൊലീസുദ്യോഗസ്ഥരാണ് പിടികൂടിയത്. സ്വർണം പൊട്ടിക്കൽ അടക്കം കേസുകളിലെ പ്രതിയായ അർജുൻ ആയങ്കി, തലസ്ഥാനം കേന്ദ്രീകരിച്ച് ഗുണ്ടാസംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയപ്പോഴെല്ലാം ആയങ്കി പ്രതികളോടൊപ്പം താമസിച്ചിരുന്നു. ഇവരുമായി ഇപ്പോഴും ബന്ധമുണ്ടെന്നും ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. ആയങ്കിയുടെ പേരിൽ 23ലേറെ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിർദ്ദേശാനുസരണം എല്ലാ ജില്ലകളിലെയും ഗുണ്ടകളെ പിടികൂടാനും ഒളിവിലുള്ള അർജുനെ പിടിക്കാനും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ പരിശോധനകൾ 'ഓപ്പറേഷൻ ഗ്രിപ്പ്' തുടരുകയാണ്. വാറണ്ടുള്ള പ്രതികളേയും ഗുണ്ടാലിസ്റ്റിലുള്ളവരേയും പിടികൂടാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം അ​ർ​ജു​ൻ​ ​ആ​യ​ങ്കി​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എം​ ​നേ​താ​വ് ​പി.​ജ​യ​രാ​ജ​നെ​ ​ല​ക്ഷ്യം​വ​ച്ച് ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​മു​ൻ​ ​നേ​താ​വ് ​മ​നു​ ​തോ​മ​സ്.​ ​ഇ​ത്ത​രം​ ​വ്യ​ക്തി​ക​ളെ​ ​ഇ​ങ്ങ​നെ​ ​മാ​റ്റി​യെ​ടു​ത്ത​തി​ൽ​ ​സി.​പി.​എം​ ​മു​ൻ​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​ആ​ണെ​ന്ന് ​മ​നു​ ​തോ​മ​സ് ​ഫേ​സ്ബു​ക്ക് ​കു​റി​പ്പി​ലൂ​ടെ​ ​ആ​രോ​പി​ച്ചു.​ ​ഇ​വ​ർ​ ​ക്രി​മി​ന​ലു​ക​ൾ​ ​ആ​യ​ത​ല്ല,​ ​ആ​ക്കി​യ​താ​ണ്.​ ​ഈ​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​യു​ടെ​ ​കാ​ല​ത്ത് ​സി.​പി.​എം​ ​ഓ​ഫീ​സ് ​ഇ​വ​രു​ടെ​ ​താ​വ​ള​മാ​യി​രു​ന്നുവെന്നും ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.

​ സു​ഹൃ​ത്ത് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലിൽ


ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​ടെ​ ​സു​ഹൃത്ത് ​പ​യ്യ​ന്നൂ​ർ​ ​പെ​രി​ങ്ങോം​ ​സ്വ​ദേ​ശി​യാ​യ​ ​ടി.​പി.​മു​ഹ​മ്മ​ദ് ​റി​ഷാ​ദി​നെ​ ​(28​)​ ​ത​ല​ശേ​രി​ ​പൊ​ലീസ് ​ക​രു​ത​ൽ​ ​ത​ട​ങ്കലി​ലാ​ക്കി.​ രാ​വി​ലെ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ത​ല​ശേ​രി​ ​എം.​എം​ ​റോ​ഡ് ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നാണ്​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ത​ല​ശേ​രി​യി​ലെ​ ​ഒ​രു​ ​വ​സ്ത്ര​ക്ക​ട​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​മു​ഹ​മ്മ​ദ് ​റി​ഷാ​ദ്.​ ​

 വെ​ടി​വ​യ്ക്കാൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല

ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​ക്രി​മി​ന​ൽ​ ​കേ​സ് ​പ്ര​തി​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യെ​ ​വെ​ടി​വ​യ്ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പാ​ല​ക്കാ​ട് മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​പൊ​ലീ​സി​ന് ​ഒ​രു​ ​രീ​തിയു​ണ്ട്.​ ​ചു​മ്മാ​ ​ആ​രെ​യെ​ങ്കി​ലും​ ​വെ​ടി​വ​യ്ക്കാ​നാ​കു​മോ​?.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് ​അ​റി​യി​ല്ല.​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യൊ​ന്നും​ ​വ​ലി​യ​ ​കാ​ര്യ​മ​ല്ല.​ ​അ​ത് ​പൊ​ലീ​സ് ​നോ​ക്കി​ക്കോ​ളും.​ ​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​നു​ശേ​ഷം​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​ ​ഉ​പ​ഭോ​ഗം​ ​കു​റ​ഞ്ഞു.​ ​ ​കൊ​റി​യ​ർ​ ​സ​ർ​വീ​സി​ലൂ​ടെ​യാ​ണ് ​വ്യാ​പ​ക​മാ​യി​ ​ല​ഹ​രി​ ​എ​ത്തി​ക്കു​ന്ന​ത്.​ ​അ​ത് ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​​താ​ക്കീ​തു​ ​ന​ൽ​കി​യെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

 പൊ​ലീ​സി​നെ​ ​പ​രി​ഹ​സി​ച്ച് അ​ർ​ജു​ൻ​ ​ആ​യ​ങ്കി

ക​ണ്ണൂ​ർ​:​ ​പൊ​ലീ​സി​നെ​ ​വീ​ണ്ടും​ ​പ​രി​ഹ​സി​ച്ച് ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ്.​ ​ക​ട​ലി​ല​ക​പ്പെ​ട്ട​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ബോ​ട്ടി​ലാ​ണ് ​താ​നു​ള്ള​തെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ​ ​റോ​ഡി​ലി​രു​ന്ന് ​ക​ര​യു​ന്ന​ ​ആ​ ​സ​ഹോ​ദ​രി​ക്ക് ​അ​വ​രു​ടെ​ ​ഭ​ർ​ത്താ​വി​നെ​ ​നേ​ര​ത്തേ​ ​കി​ട്ടു​മാ​യി​രു​ന്നു​ ​എ​ന്നെ​ഴു​തി​യ​ ​കു​റി​പ്പാ​ണ് ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വ​ന്ന​ത്.​ ​വെ​റും​ ​നാ​ല് ​കേ​സ് ​മാ​ത്രം​ ​അ​വ​ശേ​ഷി​ക്കു​ന്ന​ ​ത​ന്നെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ന്റെ​ ​പേ​രി​ൽ​ ​തീ​വ്ര​വാ​ദി​യാ​ക്കി​ ​വെ​ടി​വ​യ്ക്കാ​നാ​ണ് ​ഉ​ത്ത​ര​വി​ട്ട​ത്.​ ​ത​ന്നെ​ ​തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് ​ഈ​ ​സി​സ്റ്റ​മാ​ണ്.​ ​മാ​ന​സി​ക​രോ​ഗ​ത്തി​ലോ​ ​മ​ദ്യ​ല​ഹ​രി​യി​ലോ​ ​അ​ല്ല.​ ​പൂ​ർ​ണ​ബോ​ധ​ത്തോ​ടെയാ​ണ് ​പ്ര​തി​ക​രി​ച്ച​ത്.​ ​ത​ന്നെ​ ​ക​ള്ള​ക്കേ​സി​ൽ​ ​ജ​യി​ലി​ല​ട​ച്ച​ ​കേ​സ് ​പു​ന​ര​ന്വേ​ഷി​ക്ക​ണം.​ ​മു​റി​വേ​റ്റ​വ​ന്റെ,​ ​സ്വ​പ്ന​ങ്ങ​ൾ​ ​ത​ക​ർ​ന്ന​വ​ന്റെ,​ ​ജീ​വി​തം​ ​താ​റു​മാ​റാ​യ​വ​ന്റെ,​ ​സ്വ​ന്തം​ ​മ​ക​നെ​ ​ഒ​പ്പം​ ​നി​റു​ത്തി​ ​ലാ​ളി​ക്കാ​ൻ​ ​അ​വ​സ​രം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ന്റെ​ ​വേ​ദ​ന​ ​പ​ക​യാ​വും​ ​പ്ര​തി​കാ​ര​മാ​വും.​ ​പി​ന്നെ​യ​വ​നു​ ​ച​ത്താ​ലും​ ​ഭ​യ​പ്പാ​ടി​ല്ല എന്നിങ്ങ​നെ​യാ​ണ് ​കു​റി​പ്പ് ​അ​വ​സാ​നി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYANKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA