
കോതമംഗലം: അർജുൻ ആയങ്കിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് എസ്.ഐ.ടി അറസ്റ്റ് ചെയ്ത നാലുപേരെ പെരുമ്പാവൂർ മജിസ്ട്രേട്ട് ജാമ്യത്തിൽ വിട്ടു. അർജുന്റെ സഹോദരൻ കണ്ണൂർ ആയങ്കിവീട്ടിൽ അഖിൽരാജ് (34), എറണാകുളം പച്ചാളം കഴപ്പുഴ വീട്ടിൽ ഷാഹുൽ ലാൽ (33), കണ്ണൂർ എടയ്ക്കാട് സാജ് ഹൗസിൽ സൗദ് അഹമ്മദ് (31), എടയ്ക്കാട് നാലകത്തുവീട്ടിൽ ഇസ്മായിൽ (42) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
വെള്ളിയാഴ്ച രാത്രി നാല് പ്രതികളെയും കോതമംഗലം ഊന്നുകൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് തങ്ങളുടെ ഫ്ളാറ്റുകളിൽ അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നതായി സൗദും ഇസ്മായിലും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയത്.
താമസിക്കാൻ സഹായിച്ച 4 പേർ അറസ്റ്റിൽ
എടപ്പാൾ : അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച വട്ടംകുളം സ്വദേശികളായ നാലുപേരെയും പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ ഒരാളെയും ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വട്ടംകുളം അഴകത്ത് വളപ്പിൽ ഫൈസൽ(33), അധികാരത്ത് വളപ്പിൽ അബൂബക്കർ സിദ്ദിഖ്(34), മുണ്ടേക്കാട്ടിൽ നൗഫൽ(36), പാലക്ക വളപ്പിൽ അഷ്കർ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ഉദിനിക്കൂട്ടിൽ മുഹമ്മദ് റാഫിയെയും അറസ്റ്റ് ചെയ്തു.
ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല
അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട കാര്യം എനിക്കില്ല. അയാൾക്കെതിരെ ആഭ്യന്തര വകുപ്പ് എന്ത് നടപടിയുമെടുത്തോട്ടെ. അതിലൊന്നും യാതൊരു തടസവുമില്ല. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെ.കെ. രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ല. 'പ്രളയസമയത്ത് ഞാൻ പട്ടിണി കിടന്നിട്ടില്ല എന്നത് ശരിയാണ്." എന്നാൽ, ആ ഘട്ടത്തിൽ കാണിക്കേണ്ട ഔചിത്യം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കേണ്ടതാണ്.
പിണറായി വിജയൻ.
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |